Siddharth Completes Kammara Sambavam Schedule <br /> <br />നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതിന് ശേഷം പല ചിത്രങ്ങളും പ്രതിസന്ധിയിലായെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതിലൊരു ചിത്രമായിരുന്നു കമ്മാരസംഭവം. തെന്നിന്ത്യൻ താരം സിദ്ധാർഥ് ആദ്യമായി അഭിനയിക്കുന്ന മലയാളചിത്രം കൂടിയാണിത്. തമിഴ് സിനിമയിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ സിദ്ധാര്‍ത്ഥിന്റെ അരങ്ങേറ്റത്തില്‍ ആരാധകര്‍ ഏറെ ആവേശഭരിതരായിരുന്നു. എന്നാല്‍ മലയാളത്തില്‍ എത്തുന്നതിന് മുന്‍പ് അത്ര നല്ല കാര്യങ്ങളായിരുന്നില്ല താരത്തിന് ലഭിച്ചത്.സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിനൊപ്പം അഭിനയിക്കരുതെന്ന തരത്തില്‍ സിദ്ധാര്‍ത്ഥിന് ഭീഷണി ലഭിച്ചിരുന്നു. ദിലീപിനെ മലയാള സിനിമയില്‍ നിന്നും ഒറ്റപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ഭീഷണി പ്രയോഗിച്ചത്.എന്നാല്‍ ദിലീപിനൊപ്പം അഭിനയിക്കാനായിരുന്നു സിദ്ധാര്‍ത്ഥിന്റെ തീരുമാനം. ആരോപണങ്ങളും ഭീഷണിയുമൊന്നും എവിടെയും ഏറ്റില്ല. അന്യഭാഷാ താരമായതിനാല്‍ ഭീഷണി ഫലിക്കുമെന്നായിരുന്നു പലരും കരുതിയത്. എന്നാല്‍ അത്തരം ഭീഷണിക്കൊന്നും വഴങ്ങുന്ന താരമല്ല താനെന്ന് സിദ്ധാര്‍ത്ഥ് തെളിയിച്ചു.